Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>അനുസ്മരണം



അഭിവന്ദ്യ ഗുരുവര്യന്‍
സുബൈര്‍ കുന്ദമംഗലം
മൂന്ന് പതിറ്റാണ്ട് മുമ്പ് 1978ല്‍ കുറ്റ്യാടി ഇസ്ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നതോടെയാണ് വി. അബ്ദുല്ല മൌലവിയെ അടുത്തറിയുന്നത്. എസ്.എസ്.എല്‍.സി സാമാന്യം തരക്കേടില്ലാതെ ജയിച്ചശേഷം ഇസ്ലാമിക സ്ഥാപനത്തില്‍ മതപഠനം നടത്താനാണ് ഈ കുറിപ്പുകാരന് അവസരമുണ്ടായത്. അത് മഹാഭാഗ്യമായെന്ന് വഴിയെ ബോധ്യപ്പെടുകയും ചെയ്തു.
അബ്ദുല്ല മൌലവി ദീര്‍ഘകാലം കോളേജിന്റെ സാരഥിയായിരുന്നു. അക്കാദമിക വിഷയങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന കേവലം പ്രിന്‍സിപ്പലായിരുന്നില്ല അദ്ദേഹം. ഹോസ്റല്‍ മുറിയുടെ വൃത്തിയും വെടിപ്പും കാന്റീനിലെ ഭക്ഷണത്തിന്റെ നിലവാരവും മാത്രമല്ല, കക്കൂസിന്റെ ശോച്യാവസ്ഥയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. അടുക്കളയിലേക്ക് വരുന്ന വിറകും മരത്തടികളും കുട്ടികളോടൊപ്പം മൌലവിയും ചുമന്നു. ഒരു പണ്ഡിതന്റെ തലക്കനം ഗൌരവം തുടിക്കുന്ന ആ മുഖത്ത് പ്രകടമായിരുന്നില്ല.
പ്രഗത്ഭരായ ഒരു അധ്യാപക നിരയാണ് അന്നുണ്ടായിരുന്നത്. കോളേജിന്റെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമെന്ന് അതിനെ വിശേഷിപ്പിക്കാം. കര്‍മയോഗികളും നിസ്വാര്‍ഥരുമായ അധ്യാപകരും മിടുക്കരായ വിദ്യാര്‍ഥികളും ചേര്‍ന്നപ്പോള്‍ സ്ഥാപനം അതിന്റെ ഉത്തുംഗതയിലെത്തി. നേരത്തെ അരങ്ങൊഴിഞ്ഞ ഇ.വി അബ്ദുവിനും വിലങ്ങില്‍ മൊയ്തു മൌലവിക്കും പുറമെ സി.ടി അബ്ദുര്‍റഹീം എടച്ചേരി, കുഞ്ഞബ്ദുല്ല മൌലവി നാദാപുരം, പോക്കര്‍ സാഹിബ്, ഹംസ നദ്വി, മദീന യൂനിവേഴ്സിറ്റിയില്‍നിന്നു വന്ന അബ്ദുല്ല മൌലവി, കെയ്റോ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ഈജിപ്തുകാരനായ ശൈഖ് ത്വുലബ തുടങ്ങി വിജ്ഞരായ അധ്യാപക സംഘം. അവര്‍ക്ക് നേതൃത്വം നല്‍കാനായി ബഹുഭാഷാ പണ്ഡിതനും പക്വമതിയുമായ അബ്ദുല്ല ഉമരിയും. ഇടക്കാലത്ത് മര്‍ഹൂം കെ. മൊയ്തു മൌലവി അധ്യാപകനായി വന്ന് ചേര്‍ന്നതോടെ സ്ഥാപനത്തിന്റെ സല്‍കീര്‍ത്തി പിന്നെയും വര്‍ധിച്ചു.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതില്‍ മൌലവി ജാഗ്രത പുലര്‍ത്തി. സ്റുഡന്റ്സ് പാര്‍ലമെന്റും സാഹിത്യ സമാജയോഗങ്ങളും വിദ്യാര്‍ഥി ഹല്‍ഖയും അഭിസംബോധന ചെയ്യുമ്പോഴെല്ലാം ഇക്കാര്യം അടിക്കടി ഓര്‍മിപ്പിക്കുകയും ചെയ്തു. സ്റുഡന്റ്സ് പാര്‍ലമെന്റില്‍ തീപ്പൊരി ഖണ്ഡന മണ്ഡനങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തോടെ കാര്യങ്ങള്‍ സമര്‍ഥിക്കണമെന്നും തദാവശ്യാര്‍ഥം ലൈബ്രറിയും ആധികാരിക ഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തണമെന്നും ഉല്‍ബോധിപ്പിക്കുകയും ചെയ്തു. ഭരണ-പ്രതിപക്ഷങ്ങള്‍ അനാരോഗ്യകരമായ വാഗ്വാദങ്ങളിലേക്കും അനിയന്ത്രിത ബഹളത്തിലേക്കും നീങ്ങുമ്പോള്‍ മൌലവിയുടെ നിഴല്‍ ഇലപോലുമനങ്ങാത്ത നിശ്ശബ്ദത സമ്മാനിച്ചു. യോഗ്യരായ വിദ്യാര്‍ഥികളെ അയല്‍പ്രദേശത്തെ പള്ളികളില്‍ ജുമുഅ ഖുത്വ്ബക്കും മദ്റസകളില്‍ അധ്യാപനത്തിനും, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങളോടെ അദ്ദേഹം വിട്ടുകൊടുത്തു.
വിദ്യാര്‍ഥികളോട് സ്നേഹവും കാരുണ്യവുമുള്ള മനസ്സായിരുന്നു ഉമരിയുടേത്. ഹോസ്റല്‍ ഫീസടക്കാന്‍ ഗതിയില്ലാത്ത ശിഷ്യര്‍ക്ക് അദ്ദേഹം ഫീസിളവ് അനുവദിച്ചു. നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് നേരത്തെ നിശ്ചയിച്ച ഫീസ് ഒഴിവാക്കി കൊടുത്തു. വല്ലപ്പോഴും തന്റെ വിദ്യാര്‍ഥികളെ ശിക്ഷിക്കേണ്ടി വന്നാല്‍ അതിന്റെ പേരില്‍ മൌലവി അസ്വസ്ഥനായി.
ഞങ്ങളുടെ പഠനത്തിന്റെ അവസാന വര്‍ഷം ദൌര്‍ഭാഗ്യകരമായ ചില സംഭവങ്ങളെ തുടര്‍ന്ന് മൌലവി കോളേജുമായും പ്രസ്ഥാനവുമായും അകന്നു. പക്ഷേ, സ്ഥാപനത്തെ ഇകഴ്ത്താനോ ഇസ്ലാമിക പ്രസ്ഥാനത്തെ താറടിക്കാനോ അദ്ദേഹം ഒരു വേദിയും ഉപയോഗപ്പെടുത്തിയില്ല. ഖത്തര്‍ സന്ദര്‍ശന വേളയില്‍ ഒരു മത സംഘടന അദ്ദേഹത്തിന് സ്വീകരണമേര്‍പ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് മൌലവി വല്ലതും സംസാരിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. അവര്‍ക്ക് നിരാശയായിരുന്നു ഫലം.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly