>>മുദ്രകള്‍
മര്‍യം ജമീലയെക്കുറിച്ച്
ദബോറ ഘോഷിന്റെ പുസ്തകം
ജൂത മതത്തില്‍ ജനിച്ച്, ഇസ്ലാമില്‍ ആകൃഷ്ടയായി 1961ല്‍ മുസ്ലിമായ അമേരിക്കന്‍ എഴുത്തുകാരി മര്‍യം ജമീലയുടെ പിന്നിട്ട വഴികളെക്കുറിച്ച് ഇന്ത്യക്കാരിയായ പുലിസ്റര്‍ സമ്മാന ജേത്രി ദെബോറ ബക്കര്‍ഘോഷ് എഴുതുന്ന കൃതിയാണ് ഠവല ഇീി്ലൃ: ഠവല ജമൃമയഹല ീള കഹെമാ മിറ അാലൃശരമ. അടുത്ത വര്‍ഷം പുസ്തകം പുറത്തിറങ്ങും.
2007ലെ ഒരു ദിവസം അമിതവ് ഘോഷിന്റെ ഭാര്യ ദബോറ ബക്കര്‍ ന്യൂയോര്‍ക്ക് ലൈബ്രറിയിലെ കൈയെഴുത്ത് പ്രതികളുടെ കാറ്റലോഗ് പരിശോധിച്ച് കൊണ്ടിരിക്കെ മര്‍യം ജമീല എന്ന പേര്‍ ഒരു മിന്നായം പോലെ കണ്ടു. ക്രൈസ്തവ-ജൂത എഴുത്തുകാര്‍ക്കിടയിലെ ആ പേര്‍ ഒന്നുകൂടി കാണുന്നതിനായി അവര്‍ തിരിച്ചു മറിച്ചു. "ഞാന്‍ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ന്യൂയോര്‍ക്ക് ലൈബ്രറിയില്‍ ഒരു മുസ്ലിമിന്റെ പുസ്തകം വന്നത്'' - ദബോറ പറയുന്നു. അങ്ങനെ മര്‍യമിന്റെ പുസ്തകത്തിലൂടെ അവര്‍ കണ്ണോടിച്ചു.
ഞാന്‍ മര്‍യം ജമീലയെക്കുറിച്ചന്വേഷണമാരംഭിച്ചു. ഒരു ജൂതന്റെ മകളായി ജനിച്ച മര്‍യത്തിന്റെ പഴയപേര് മാര്‍ഗരറ്റ് മാര്‍ക്കസ് എന്നായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി പ്രദേശത്തുള്ള റോഹില്ലെയിലാണ് അവള്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അറബ് സംസ്കാരത്തില്‍ ആകൃഷ്ടയായ അവള്‍ മുതിര്‍ന്നപ്പോള്‍ മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത വായിക്കാനിടയായി. അതില്‍ ജൂതായിസത്തില്‍നിന്നും ഇസ്ലാമിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം വിശദീകരിക്കുന്നുണ്ട്. പിന്നീട് ഇസ്ലാമിനെക്കുറിച്ച് പലപുസ്തകങ്ങളും വായിക്കുകയും സയ്യിദ് ഖുത്വ്ബിനെപ്പോലെയുള്ള മതനേതാക്കളുമായി കത്തിലൂടെ നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൌലാനാ അബുല്‍അഅ്ലാ മൌദൂദിക്ക് ലാഹോറിലേക്ക് കത്തെഴുതുകയും ഇസ്ലാമിനോടുള്ള ആ യുവതിയുടെ താല്‍പര്യത്തെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇസ്ലാമില്‍ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കിയ അവര്‍ 1961 മെയ് 24ല്‍ മര്‍യം ജമീലയെന്ന മുസ്ലിമായി. പിന്നീട് പാകിസ്താനിലേക്ക് വരികയും മൌലാനയുടെ ദത്തുപുത്രിയായി കഴിയുകയും ചെയ്തു. അത് കഴിഞ്ഞുള്ള മുപ്പത് വര്‍ഷവും തന്റെ ജീവിതത്തെ വിസ്തരിച്ചുകൊണ്ട് മാതാപിതാക്കള്‍ക്ക് നിരന്തരമായി കത്തെഴുതിക്കൊണ്ടിരുന്നു.
"ആ എഴുത്തുകളിലെ ശബ്ദം എന്നെ വല്ലാതെ സ്വാധീനിച്ചു'' - ദബോറ പറയുന്നു. പര്‍ദക്കുള്ളിലെ ജീവിതത്തെക്കുറിച്ചും മൌലാനാ മൌദൂദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സരളമായും സത്യസന്ധമായും വിശദീകരിക്കുന്നവയായിരുന്നു അവ. പടിഞ്ഞാറന്‍ ജീവിത ശൈലിയെ വിമര്‍ശിച്ചുകൊണ്ടും മറിയം ധാരാളം പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി.
ഈ എഴുത്തുകള്‍ക്ക് മധ്യേഷ്യയില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. "ആദ്യകാല പടിഞ്ഞാറന്‍ നിരൂപണങ്ങള്‍ കൂടുതല്‍ അര്‍ഥവത്തായിരുന്നില്ല. കാരണം മുസ്ലിം ചിന്തകരും എഴുത്തുകാരും പണ്ഡിതരും പടിഞ്ഞാറ് നിന്നുള്ളവരായിരുന്നില്ല. ഇടപഴകിയുള്ള പരിചയവും അവര്‍ക്കില്ലായിരുന്നു'' - ദബോറ പറയുന്നു. എന്നാല്‍ മര്‍യം ജമീല പടിഞ്ഞാറിന്റെ മടിത്തട്ടില്‍ നിന്നാണ് വന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് പടിഞ്ഞാറിനെ വിസ്തരിച്ച് നിരൂപണം നടത്തി. പടിഞ്ഞാറിനെ വിമര്‍ശിക്കാന്‍ തോക്കും ചൂണ്ടിയിരുന്നവര്‍ക്ക് തീതുപ്പുന്ന വെടിയുണ്ടകളാണവര്‍ നല്‍കിയത്.
മര്‍യം ജമീലയുടെ പടിഞ്ഞാറന്‍ നിരാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദെബോറ പറഞ്ഞു: "പടിഞ്ഞാറുള്ളവര്‍ ഭൌതികമോഹികളും അന്ധവിശ്വാസികളും മാന്യതയില്ലാത്തവരുമാണ്. മര്‍യം ഹോളിവുഡിനെയും ലൈംഗിക വ്യാപാരത്തെയും പറ്റെ വെറുക്കുന്നു. ക്രൈസ്തവ-ജൂത തര്‍ക്കങ്ങളും, കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമിടയിലെ വ്യാപകമായ വംശീയതയും അവരെ അലോസരപ്പെടുത്തി. അവര്‍ ഇസ്ലാമിനെ തന്റെ സമ്പൂര്‍ണ മതമായി തിരിച്ചറിഞ്ഞു. അവരുടെ ഉള്‍വിളിയുടെ സാക്ഷാത്കാരമായിരുന്നു അത്.''
ദബോറ ഈ പുസ്തകമെഴുതാന്‍ മൂന്നര വര്‍ഷമെടുത്തു. മര്‍യം ജമീല എഴുതിയ ഒട്ടുമിക്ക കത്തുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനോട് ബന്ധപ്പെട്ട പശ്ചാത്തലവിവരണവും പ്രസ്താവനകളും ദബോറയുടെ വകയായിട്ടുണ്ട്. 2007ല്‍ മറിയത്തെക്കുറിച്ച് പഠിക്കാനായി അവര്‍ ലാഹോറിലേക്ക് പോയിരുന്നു. (indian Express 9/10/2010) വിവ: മുനീര്‍ഖാന്‍ ഖാസിമി ഇരാറ്റുപേട്ട
ഇസ്ലാമിക് ബാങ്കിംഗ്
മലേഷ്യന്‍ മാതൃക പരിഗണിക്കണമെന്ന് പ്രധാനമന്ത്രി
ക്വാലാലംപൂര്‍: മലേഷ്യന്‍ ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ആരംഭിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
"ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് പരീക്ഷണാര്‍ഥം പ്രയോഗവത്കരിക്കണമെന്ന ആവശ്യം ഇടക്കിടെ ഉയരുന്നുണ്ട്. അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഇക്കാര്യത്തില്‍ മലേഷ്യയില്‍ പ്രായോഗികമാക്കിയിട്ടുള്ളതെന്താണെന്ന് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും വേണം.'' മലേഷ്യയിലെ ഇസ്ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ ശ്രമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ സന്ദര്‍ശനെത്തിയ ഡോ. സിംഗ്, നേരത്തേ മലേഷ്യന്‍ ഭരണാധികാരി മുഹമ്മദ് നജീബ് തുന്‍ അബ്ദുര്‍റസാഖുമായി സാമ്പത്തികവും തന്ത്രപ്രധാനവുമായ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി.
ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് രീതി നടപ്പിലാക്കുന്നതിനുള്ള സമ്മര്‍ദം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മധ്യപൌരസ്ത്യരാജ്യങ്ങളില്‍ നിന്ന് കനത്ത നിക്ഷേപം ഇന്ത്യയിലേക്കൊഴുകാന്‍ ഇത് സഹായകമായേക്കും. ലോകമാകെയുള്ള 400-500 ഇസ്ലാമിക ബാങ്കുകള്‍ ഒരു ട്രില്യന്‍ ഡോളറിന്റെ ഇടപാടുകളാണ് നടത്തുന്നത്. 2020 ഓടെ ഇത് നാല് ട്രില്യന്‍ ഡോളറായി ഉയരും.
അന്തര്‍ദേശീയ കസള്‍ട്ടിംഗ് ഏജന്‍സിയായ 'മക്കന്‍സി'യുടെ വിലയിരുത്തലനുസരിച്ച്, 2020ഓടെ പശ്ചിമേഷ്യന്‍ മേഖലയിലെ നിക്ഷേപ മിച്ചം 9 ട്രില്യന്‍ ഡോളറായി ഉയരും. ഇപ്പോള്‍ അത് 1.5 ഡോളറാണ്. പ്രശസ്ത മധ്യ പൌരസ്ത്യ ബാങ്കിംഗ് സ്ഥാപനമായ എസ്.എന്‍.ആര്‍ ഡെന്റണിന്റെ ഇസ്ലാമിക് അഡ്വൈസര്‍ ഡോ. മുദ്ദസ്സിര്‍ സിദ്ദീഖി, ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയില്‍ തുടങ്ങണമെന്ന് ഈയിടെ ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു.
"ഞങ്ങള്‍ ആര്‍.ബി.ഐ അധികൃതരുമായും ധനകാര്യമന്ത്രാലയവുമായും തുറന്ന ചര്‍ച്ച നടത്തിയിരുന്നു. മഞ്ഞുരുകല്‍ ആരംഭിച്ചിരിക്കുന്നു. ഇസ്ലാമിക് ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധിയൊന്നുമില്ല. അതിനായുള്ള അനുവാദം ഉടനെ തന്നെ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ''- ഡോ.സിദ്ദീഖി പറഞ്ഞു.