Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


`ഇന്ത്യയുമായി സഹസ്രാബ്‌ദങ്ങളുടെ ബന്ധം'
ശൈഖ്‌ സുഊദ്‌ ബിന്‍ സഖര്‍ അല്‍ ഖാസിമി /തയാറാക്കിയത്‌: അബ്‌ദു ശിവപുരം

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള
ബന്ധത്തിന്‌ സഹസ്രാബ്‌ദങ്ങളുടെ പഴക്കമുണ്ടെന്ന്‌ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ്‌ സുഊദ്‌ ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു.
യു.എ.ഇയുടെ വടക്കന്‍ സംസ്ഥാനമായ റാസല്‍ഖൈമയുടെ ഭരണ സാരഥി രാജകൊട്ടാരത്തില്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ ഇന്ത്യ-യു.എ.ഇ ബന്ധം അനുസ്‌മരിച്ചത്‌.
ചരിത്രപരവും വ്യാപാരപരവുമായ ആ പഴയകാല ബന്ധങ്ങള്‍ ഇന്നും ഊഷ്‌മളമായി തുടരുകയും ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായ ഒട്ടേറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ റാസല്‍ഖൈമ സംസ്ഥാനം. ബി.സി മൂന്നാം സഹസ്രാബ്‌ദത്തില്‍ ഉമ്മുന്നാര്‍ സംസ്‌കാരമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഈ ചരിത്ര നഗരി ജല്‍ഫാര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഖാസിമികളാണ്‌ റാസല്‍ ഖൈമ പടുത്തുയര്‍ത്തിയത്‌. ഇവിടത്തെ ജനസംഖ്യ മൂന്നു ലക്ഷത്തിലധികം വരും. യു.എ.ഇയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം മൊത്തം നിവാസികളില്‍ 20 ശതമാനമാണ്‌ സ്വദേശികളെങ്കില്‍ റാസല്‍ ഖൈമയിലിത്‌ 50 ശതമാനമായി ഉയരുന്നു.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്‌ എണ്ണ ഖനനമല്ലെന്നതും സവിശേഷതയാണ്‌. അതിനാല്‍ തന്നെ വ്യവസായ മേഖലയിലാണ്‌ കൂടുതല്‍ ശ്രദ്ധ. യു.എ.ഇയിലെ പ്രഥമ സിമന്റ്‌ കമ്പനി 1970 ആദ്യത്തില്‍ റാസല്‍ ഖൈമയില്‍ പ്രവര്‍ത്തന സജ്ജമായി. യു.എ.ഇയില്‍ ഇന്നേറ്റവുമധികം സിമന്റ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നതും ഇവിടെ തന്നെ. 1980-ല്‍ ആര്‍.എ.കെ സിറാമിക്‌ നിലവില്‍ വന്നു. ഇന്നിത്‌ ലോകത്തിലെ തന്നെ വലിയ സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. ഗള്‍ഫ്‌ ഫാര്‍മിസിക്യൂട്ടിക്കല്‍ ഇന്‍ഡസ്‌ട്രീസ്‌ (ഗള്‍ഫാര്‍) പേര്‍ഷ്യന്‍- ഗള്‍ഫ്‌ മേഖലയിലെ തന്നെ പ്രഥമ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയാണ്‌.
വിദ്യാഭ്യാസ രംഗത്തും നേരത്തെ തന്നെ ശ്രദ്ധയൂന്നിയ സംസ്ഥാനം കൂടിയാണിത്‌. ഇന്നിപ്പോള്‍ വിവിധങ്ങളായ ഒരു ഡസനിലധികം യൂനിവേഴ്‌സിറ്റികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.
നീണ്ട അറുപത്തിരണ്ട്‌ വര്‍ഷം ഈ സംസ്ഥാനത്തെ നയിച്ചുകൊണ്ടിരുന്നത്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 27-ന്‌ നിര്യാതനായ ശൈഖ്‌ സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയായിരുന്നു. പിന്നീട്‌ മകന്‍ ശൈഖ്‌ സുഊദ്‌ ഭരണസാരഥ്യം ഏറ്റെടുത്തു. അഭിമുഖത്തിനിടെ ശൈഖ്‌ സുഊദ്‌ തുടര്‍ന്നു: ``വിശാലമായ മണല്‍പ്പരപ്പുകളും പാറപ്രദേശങ്ങളും പര്‍വത ശിഖരങ്ങളും സുന്ദരമായ കടല്‍ തീരങ്ങളും അതിരിടുന്നതാണ്‌ ഈ നാട്‌. മഹിതമായ ഒരു പൈതൃകവും അതിനുണ്ട്‌. ആധുനിക ഗതാഗത സൗകര്യങ്ങള്‍ യാത്ര വളരെ പ്രയാസരഹിതമാക്കുന്നു. അതിനാല്‍ ടൂറിസത്തില്‍ കാര്യമായി ശ്രദ്ധിക്കാനാണ്‌ ഞങ്ങളുടെ തീരുമാനം. ഭൂമിശാസ്‌ത്രപരമായ സവിശേഷതകള്‍ ഇവിടേക്ക്‌ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാതിരിക്കില്ല.''
റാസല്‍ഖൈമയെ വ്യാവസായികമായി ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിന്‌ പരിപാടിയുണ്ട്‌.
വിനോദ സഞ്ചാരത്തിന്‌ പറ്റിയ എല്ലാ സവിശേഷതകളും ഇവിടെ ഒത്തിണങ്ങിയിരിക്കുന്നു. ധാരാളം കെട്ടിടങ്ങള്‍, വിശാല വീഥികള്‍, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ തുടങ്ങി എല്ലാം.
യു.എ.ഇയിലെ പ്രഥമ മലയാള റേഡിയോ നിലയം സ്ഥാപിതമായതും ഈ സംസ്ഥാനത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌.
യു.എ.ഇ യൂനിവേഴ്‌സിറ്റി അസോസിയേറ്റ്‌ പ്രഫസറും എമിറേറ്റ്‌സ്‌ ജിയോഗ്രഫിക്‌ സൊസൈറ്റി ചെയര്‍പേഴ്‌സനുമായ ഡോ. അസ്‌മാ അല്‍ കത്‌ബിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയിലെ ഗുഹകളെയും പര്‍വതങ്ങളെയും പുരാവസ്‌തു കേന്ദ്രങ്ങളെയും കുറിച്ച്‌ പര്യവേക്ഷണം നടത്താനെത്തിയ ഔദ്യോഗിക സംഘവുമായി രാജകൊട്ടാരത്തിന്റെ വിശാലമായ അങ്കണം വിട്ടിറങ്ങുമ്പോള്‍, സമ്പന്നതക്കു നടുവിലും തനത്‌ അറേബ്യന്‍ ആചാര മര്യാദകളും വിശാല മനസ്‌കതയും ലാളിത്യവും സര്‍വോപരി ഏക മാനവികതയും കാത്തുസൂക്ഷിക്കുന്ന ഈ ഭരണാധികാരികളെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly