ഷാഹുല്‍ ഹമീദ്
പെരുമ്പിലാവ് പ്രദേശം കേന്ദ്രീകരിച്ച് പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന ജനസേവന സംരംഭങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷാഹുല്‍ ഹമീദ് സാഹിബ്(69) ബസ്സപകടത്തെ തുടര്‍ന്ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ജമാഅത്തെ ഇസ്ലാമി ഐഡിയല്‍ കോംപ്ളക്സ് ഹല്‍ഖാനാസിമും ഇസ്ലാമിക് സെന്റര്‍ സക്കാത്ത് കമ്മിറ്റി അംഗവും മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. അഞ്ച് വര്‍ഷത്തോളമായി അക്കിക്കാവ് മസ്ജിദുല്‍ ഹുദ പള്ളിയില്‍ നടത്തിവരുന്ന സൌജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റെ രക്ഷാധികാരിയുമായിരുന്നു.
പ്രദേശത്ത് നടന്നുവന്നിരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളിലെല്ലാം നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ആരോടും പുഞ്ചിരിച്ചു മാത്രം ഇടപഴകുന്ന ശാന്തസ്വഭാവിയായിരുന്നു. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച ശേഷം നാട്ടിലെത്തി വലിയ സൌഹൃദബന്ധം സ്ഥാപിക്കുകയും പൊതുസമ്പര്‍ക്കം, ജനസേവനം, രോഗീപരിചരണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലയില്‍ സജീവസാന്നിധ്യമായിത്തീരുകയും ചെയ്തു അദ്ദേഹം.
എം.എ കമറുദ്ദീന്‍
എം.കെ അഹമ്മദ്
1952 സെപ്റ്റംബര്‍ 26-ന് ഹാജിസാഹിബിന്റെ നിര്‍ദേശപ്രകാരം കക്കോടിയില്‍നിന്ന് വട്ടോളി ബസാറിലെത്തിയ ആലികുട്ടി മാസ്ററും സംഘവും വഴി പ്രസ്ഥാനത്തിലെത്തിയ ആറുപേരില്‍ മൂന്നാമനായിരുന്നു അഹമ്മദ് സാഹിബ്.
ടി.കെ കുഞ്ഞഹമ്മദ് മൌലവി ദര്‍സ് നടത്തുന്ന കാലം. ഞങ്ങളെല്ലാം അതിലെ അന്തേവാസികളായിരുന്നു. ഒന്നു രണ്ടു കുട്ടികള്‍ വഴിവിട്ട് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മറ്റു ചിലര്‍ക്കു കൂടി വ്യതിചലിക്കാന്‍ ഇടം കിട്ടുന്നതിന്റെ മുമ്പ് അവരെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ എന്തുണ്ട് പോംവഴി എന്ന് ആലോചിക്കുകയുമായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെയാണ് പതി അബ്ദുല്‍ഖാദര്‍ മൌലവിയുടെ വഅ്ള് കുന്ദമംഗലത്ത് നടക്കുന്നു എന്നറിഞ്ഞത്. ടി.കെയോടൊപ്പം അതില്‍ പങ്കെടുത്തവരില്‍ അഹ്മദ് സാഹിബുമുണ്ടായിരുന്നു. അന്ന്തൊട്ട് ഇന്നേവരെ ജമാഅത്ത് കഠിനമായ ചില പരീക്ഷണങ്ങള്‍ക്ക് വിധേയമായ സന്ദര്‍ഭത്തിലെല്ലാം ആ കര്‍മയോഗി ഉറച്ചുതന്നെ നിന്നു. എതിരാളികള്‍ വിവാഹം വിലക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭത്തില്‍ എല്ലാവരും എതിര്‍ത്തിട്ടും നെല്ലോട്ട് ഇമ്പിച്ചി അഹമ്മദ് തന്റെ മകളെ എം.കെക്ക് വിവാഹം ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ മകനാണ് അബ്ദുല്ല മന്‍ഹാം.
എന്‍.എ.കെ