Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
സര്‍ഗവേദി


 

 

 

 
 



കവിത
പഞ്ചനക്ഷത്രങ്ങളിലെ പ്രജാധിപത്യം
അരുതരുതെന്നു
വിലക്കി
വിവേകമതികളുടെ
നീതിബോധം.
ഹിതാഹിതത്തിന്റെ
മാറ്റുരക്കലില്‍
കള്ളനാണയങ്ങളെ
ശിരസ്സേറ്റി പക്ഷേ,
പണപ്പുളപ്പിന്റെ
വേലിയേറ്റങ്ങള്‍
നുണഞ്ഞിറക്കിയ
അരുതായ്മകളുടെ
അന്ധമയക്കങ്ങളില്‍
സ്വത്വമുരിഞ്ഞുപോയവന്റെ
'വിടുത്വം.'
പണിപറ്റിച്ചവന്റെ
പടുത്വമെന്ന്
പിടിമുറുക്കുന്ന പണ-
പ്പണയധ്വനികള്‍!
അങ്ങനെ-
പഞ്ചനക്ഷത്രപ്പടികളില്‍
ഉയരങ്ങളളന്നു.
പ്രജാധിപതികള്‍-
നക്ഷത്രങ്ങളെണ്ണുന്ന
നരകോടികളുടെ
മുതുകെല്ലുകളില്‍
കയറിനിന്ന്.....!!
** ** **
പിന്‍കുറി:
'വിളംബമെന്തേയിത്ര
പതിവതില്ലല്ലോ തീരെ'
അസ്വസ്ഥമായി
സദസ്സ്.....
നേതാവെത്തി
മിമ്പറില്‍ കയറിനിന്നു
യാചിച്ചു:
"ഉണങ്ങിക്കിട്ടിയില്ലെന്‍
പ്രിയരേ, ഉടുവസ്ത്ര-
മതിനാല്‍
മാപ്പ്, മാപ്പ്......''!!

മുഹമ്മദ്കുട്ടി ഇരിമ്പിളിയം

 

 

ഇസ്ലാമിക ഗാനം
ബിലാലിന്റെ മഹത്വം

യാ ബിലാല്‍ നിന്റെ ബാങ്കൊലി
മണ്ണില്‍ പടരുമാത്മഹര്‍ഷ
മന്ത്രണം......
വിണ്ണില്‍ വിടരും വെണ്‍നിലാവിന്‍
പൂരണം..... (യാ ബിലാല്‍)

കറുകറുത്തൊരടിമയെങ്കിലും
സുവര്‍ണലിപികളാല്‍
ജ്വലിക്കും സൂര്യതേജസെന്ന്
ചരിതം വാഴ്ത്തിയോര്‍ (കറുകറുത്ത)

സത്യമാര്‍ഗബോധത്തില്‍
ഹൃത്തടം ത്രസിച്ചു മുത്ത്
മുഹമ്മദിന്റെ സവിധം കലിമ
യേറ്റു ചൊല്ലിയോര്‍ (യാ ബിലാല്‍)

ഉമയ്യത്തിന്റെ കൊടിയമര്‍ദനത്തിന്‍
ഭാരം പേറി സത്യ
ദീനിലടിയുറച്ചു സഹന
കീര്‍ത്തി നേടിയോര്‍ (ഉമയ്യത്തിന്റെ)

യസീദരോടു പടനയിച്ച്
ധീരയോദ്ധരായി പുണ്യ
കഅ്ബമുകളിലേറി വിജയ
ഗാഥ പാടിയോര്‍ (യാ ബിലാല്‍)

ശാഹിന തറയില്‍

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly