വിഷന്‍ 2016ന്റെ കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ഇത്തവണ 3000 കുടുംബങ്ങള്‍ക്ക് സൌജന്യ റമദാന്‍ കിറ്റ് വിതരണം നടത്തി. ബീഹാര്‍, ബംഗാള്‍, ആസാം, യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഹരിയാന, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് വിതരണം നടന്നത്. ഒരു കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ കിറ്റും. 1500 രൂപയാണ് ഓരു കിറ്റിന്റെ മൂല്യം. അരി/ഗോതമ്പ് പൊടി 20 കിലോ, പഞ്ചസാര 3 കിലോ, ഭക്ഷ്യ എണ്ണ 2 കിലോ, ചെറുപയര്‍ 2 കിലോ, പരിപ്പ് 2 കിലോ, ഉപ്പ് 1 കിലോ, പാല്‍പ്പൊടി 1 കിലോ, തേയില അര കിലോ, കാരക്ക 2 കിലോ എന്നിവയാണ് കിറ്റിലുള്ളത്. കഴിഞ്ഞ വര്‍ഷവും ഫൌണ്ടേഷന്‍ കിറ്റ് വിതരണം നടത്തിയിരുന്നു.
നോമ്പുകാരായ ജയില്‍വാസികള്‍ക്ക് മര്‍ദനം
ഭോപ്പാല്‍ ജയിലിലെ മുസ്ലിം തടവുകാരെ നോമ്പിന്റെ ദിനത്തില്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ജില്ലാകോടതിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയ ഇവരെ കോടതിയിലെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്നു. വുദുവിന് വെള്ളവും നോമ്പ് തുറക്കാന്‍ ഭക്ഷണവും ചോദിച്ചതാണ് പോലീസുകാരെ പ്രകോപിപ്പിച്ചത്. ക്രൂരമായ മര്‍ദനമേറ്റ പലരുടെയും പരിക്ക് സാരമുള്ളതാണ്.
ഇതില്‍ പ്രതിഷേധിച്ച് തടവുകാര്‍ ലോക്കപ്പില്‍ ധര്‍ണ നടത്തി. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തണമെന്ന് ശാഠ്യം പിടിച്ചു. നാലുമണിക്കൂര്‍ നീണ്ടുനിന്ന സംഭവങ്ങള്‍ക്കു ശേഷം 131 പേരെയും ജയിലിലേക്ക് തന്നെ മാറ്റി.
അമുസ്ലിം തടവുകാര്‍ നോമ്പുകാരായ സഹതടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. അരുണ്‍ മലിക്ക്, അമര്‍സിംഗ് എന്നീ രണ്ടു കോണ്‍സ്റബിള്‍മാരാണ് വംശീയ ചുവയില്‍ സംസാരിക്കുന്നതും തടവുകാരെ മര്‍ദിക്കുന്നതും എന്നാണ് ആരോപണം. എന്നാല്‍ ഈ പോലീസുദ്യോഗസ്ഥര്‍ കുറ്റം നിഷേധിച്ചു. തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയതിനെതുടര്‍ന്നാണ് പരിക്ക് പറ്റിയത് എന്നാണിവരുടെ ഭാഷ്യം.
ദല്‍ഹിയിലെ ഇഫ്ത്വാര്‍ വൈവിധ്യങ്ങള്‍
രാഷ്ട്രീയ ഇഫ്ത്വാര്‍ മാമാങ്കങ്ങള്‍ കൊണ്ട് മാധ്യമശ്രദ്ധയില്‍ നിറയുന്ന ദല്‍ഹി ഇത്തവണ നവ്യാനുഭൂതികള്‍ പകരുന്ന ഇഫ്ത്വാര്‍ സംഗമങ്ങള്‍ക്ക് സാക്ഷിയായി. വിഷന്‍ 2016ന്റെ കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫയര്‍ ഫൌണ്ടേഷന്‍ ഓഖ്ലയില്‍ 500ലധികം റിക്ഷാവലിക്കാര്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കി. അബുല്‍ ഫസല്‍ എന്‍ക്ളേവിലെ മില്ലി മോഡല്‍ സ്കൂളില്‍ വെച്ചായിരുന്നു നോമ്പുതുറ. ജ.ഇ ദേശീയ സെക്രട്ടറിയും റേഡിയന്‍സ് പത്രാധിപരുമായ ഇഅ്ജാസ് അഹ്മദ് അസ്ലം, പി.ആര്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് സംബന്ധിച്ചു. നോമ്പുതുറയിലെ അതിഥികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി പൈജാമയും കുര്‍ത്തയും വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം സൌജന്യ വിതരണവും ഇഫ്ത്വാറും സംഘടിപ്പിച്ചിരുന്നു.
ഡയലോഗ് സെന്റര്‍ കേരളയുടെ ദല്‍ഹി ചാപ്റ്റര്‍ ഇഫ്ത്വാര്‍ സംഗമം നടത്തി. ഓഖ്ലയിലെ സ്കോളര്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ 250 പ്രമുഖര്‍ പങ്കെടുത്തു. ഷിനാസ് പൂവച്ചല്‍ റമദാന്‍ സന്ദേശം നല്‍കി. പി.കെ നൌഫല്‍, ഡോ. ഹബീബ് റഹ്മാന്‍, എം.എ അബ്ദുല്‍ കരീം നേതൃത്വം നല്‍കി.
കൃഷ്ണപുര ക്ഷേത്രത്തില്‍ ഇഫ്ത്വാര്‍
സാമുദായിക സംഘര്‍ഷങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയ കര്‍ണാടകയിലെ തീരഗ്രാമമായ കൃഷ്ണപുര ഇത്തവണ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബൈക്കംപാടി ശ്രീ സരള ധൂമവതി ദൈവസ്ഥാനം അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയും ജ.ഇ യൂത്ത്വിംഗ് കൃഷ്ണപുര ഘടകവും സംയുക്തമായി നടത്തിയ ഇഫ്ത്വാര്‍ സംഗമമായിരുന്നു അത്. ക്ഷേത്രാങ്കണത്തില്‍ തന്നെയാണ് നോമ്പുതുറ നടന്നത്. ഇരു സമുദായങ്ങളിലെയും 200ലധികം ആളുകള്‍ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. പ്രമോദ് ഭണ്ഡാരി, യൂത്ത്വിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് അലി, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥലം സി.ഐ ബെല്ലിയപ്പ മുഖ്യാതിഥിയായിരുന്നു.