Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ജമാല്‍ മലപ്പുറത്തെ അനുസ്മരിക്കുന്നു

ജമാല്‍ മലപ്പുറം(1948-2011)

വിശുദ്ധ ഖുര്‍ആനിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമുള്ള പ്രമുഖ ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍. ജമാല്‍ മലപ്പുറം എന്ന പേരില്‍ അറിയപ്പെടുന്ന ജമാല്‍ മുഹമ്മദ് കൊടിയാടന്‍ 1948 ജൂണ്‍ ഒന്നിന് മലപ്പുറം കോട്ടപ്പടിയില്‍ ജനിച്ചു. പരേതരായ കല്ലേരി കുഞ്ഞിക്കോയയുടെയും മലപ്പുറം വലിയങ്ങാടി ഉണ്ണിപ്പാത്തുവിന്റെയും മകനാണ്. മലപ്പുറം കോട്ടപ്പടി ഗവ. എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് 11 വര്‍ഷത്തെ എഫ്.ഡി & ബി.എസ്.സി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ മുസ്ലിം എജുക്കേഷണല്‍ അസോസിയേഷനു കീഴിലെ പള്ളി ഖത്വീബും മദ്റസാ അധ്യാപകനുമായി '69ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. അല്‍പകാലത്തിനുശേഷം പ്രബോധനത്തില്‍ സഹ പത്രാധിപരായി. '73ല്‍ പ്രബോധനം വിട്ട് ഹജ്ജിനു പോയി. ഹജ്ജിനുശേഷം മക്കയില്‍ തങ്ങി. മുതവ്വിഫിന്റെ സ്ഥാപനത്തില്‍ ഹജ്ജ് മാനേജറായി പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് മക്ക ആസ്ഥാനമായ മുസ്ലിം വേള്‍ഡ് ലീഗി(റാബിത്വ)ന്റെ പ്രഥമ പ്രതിനിധിയായി കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടു. '74ല്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരുന്നു നിയമനം. കേരളത്തില്‍ ആദ്യമായി ആര്‍ട്സ് & ഇസ്ലാമിക് കോഴ്സ് ഇസ്ലാഹിയയില്‍ പരീക്ഷിച്ചവേളയില്‍ കോഴ്സിന്റെ ഇസ്ലാമിക സിലബസ് തയാറാക്കി. കോളേജ് ആക്ടിംഗ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. '79ല്‍ വീണ്ടും പ്രബോധനത്തില്‍ സഹപത്രാധിപരായി. പ്രാരാബ്ധങ്ങള്‍ കാരണം '81ല്‍ പത്രപ്രവര്‍ത്തന ജോലി വിട്ട് മുംബൈയിലെത്തി. ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായി ഒരു വര്‍ഷം പിന്നിട്ട ശേഷം '82 മാര്‍ച്ചില്‍ ദമാമില്‍. ജര്‍മന്‍ കമ്പനിയായ സീമെന്‍സില്‍ ട്രാന്‍സ്ലേറ്ററായി. '83 മാര്‍ച്ചില്‍ അല്‍കോബാറില്‍ നിയമനം ലഭിച്ചു. '91ലെ ഗള്‍ഫ് യുദ്ധവേളയില്‍ ജിദ്ദ ഓഫീസിലേക്ക് മാറി. കാല്‍ നൂറ്റാണ്ടിലേറെയായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു.
കേരള ഇസ്ലാമിക് ഗ്രൂപ്പ് ജിദ്ദ സോണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രബോധനത്തിലും ബോധനത്തിലും സ്ഥിരമായി എഴുതാറുള്ള ജമാല്‍ മലപ്പുറം, ഇസ്ലാമിക വിഷയങ്ങളിലെ ചിന്തോദ്ദീപകമായ ലേഖനങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാളി വായനക്കാര്‍ക്ക് സുപരിചിതനാണ്. ബോധനത്തിലെ ഖുര്‍ആന്‍ പംക്തി, ഖുര്‍ആനിക വിഷയങ്ങളിലുള്ള അവഗാഹം വിളിച്ചോതുന്നതാണ്. മലയാളത്തിലെന്ന പോലെ, അറബി, ഉര്‍ദു, ഇംഗ്ളീഷ് ഭാഷകളിലും നല്ല പ്രാവീണ്യമുണ്ട്. കുവൈത്ത്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വായനയാണ് ഹോബി. ഫുട്ബോള്‍ കമ്പവുമുണ്ട്.
പുസ്തകങ്ങള്‍: ഹജ് ഗൈഡ്, മാറ്റൊലി, ആത്മീയതയുടെ പൊരുള്‍ (ലേഖന സമാഹാരം), ഖുര്‍ആന്‍: തെരഞ്ഞെടുത്ത സൂക്തങ്ങള്‍, കുറ്റവും ശിക്ഷയും (രണ്ടും വിവര്‍ത്തനം).
ഭാര്യ: ഫാത്തിമാ ബീവി കാനം. മക്കള്‍: റൂഹീബാനു (അല്‍കോബാര്‍), നജ്ലാബാനു (ജിദ്ദ), മുഷീറുല്‍ ഹഖ് (ജിദ്ദ).
നാട്ടിലെ വിലാസം: ജീം ഹൌസ്, രണ്ടാല്‍, പി.ഒ. കാനം, കല്‍പകഞ്ചേരി വഴി, മലപ്പുറം.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly