Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

>>അനുസ്മരണം

നദീറ കുളത്തുപ്പുഴ
കുളത്തുപ്പുഴ ഏരിയയിലെ സജീവ ഇസ്ലാമിക പ്രവര്‍ത്തകയായിരുന്നു വാഹനാപകടത്തില്‍ മരണപ്പെട്ട നദീറ സാഹിബ. കുളത്തുപ്പുഴക്കടുത്ത് കടമാന്‍കോട് ബ്രാഞ്ച് പോസ്റ് മിസ്ട്രസായി 18 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ജ.ഇ നെല്ലിമൂട് വനിതാ കാര്‍കുന്‍ ഹല്‍ഖയുടെ നാസിമത്തായിരുന്നു.
അഫ്ദലുല്‍ ഉലമ ബിരുദ ധാരിണിയായിരുന്ന അവര്‍ക്ക് വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും നല്ല അവഗാഹമുണ്ടായിരുന്നു. പരിസര പ്രദേശങ്ങളില്‍ പ്രാസ്ഥാനിക ക്ളാസുകള്‍ നടത്തിയിരുന്നു. പ്രയാസപ്പെടുന്നവരെയും അഗതികളെയും നിര്‍ലോഭം സഹായിച്ചിരുന്നു.
ഭര്‍ത്താവ് ബദറുദ്ദീന്‍ സാഹിബ് ജ.ഇ നെല്ലിമൂട് ഹല്‍ഖയില്‍ അംഗമാണ്. മക്കള്‍: ഫൌസിയ, ഫര്‍ഹാന.
എം.എം ഇല്‍യാസ് കുളത്തുപ്പുഴ


സെയ്താലി ഹാജി
മങ്കട നിവാസികള്‍ക്കിടയിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയിലും 'കാക്ക' എന്നറിയപ്പെടുന്ന ആലങ്ങാടന്‍ സെയ്താലിഹാജി(86) അറുപതുകളില്‍ 'ഹംദര്‍ദ്' ഹല്‍ഖ രൂപീകരിച്ചപ്പോള്‍ തന്നെ അതില്‍ അംഗമായിരുന്നു. മൂന്ന് ദശാബ്ദക്കാലം പ്രബോധനം ഏജന്റായി പ്രവര്‍ത്തിച്ചു. ഉദാരമതികളുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മങ്കട അനാഥശാലക്കും മങ്കട മസ്ജിദുത്തഖ്വക്കും ഭൂസ്വത്ത് നല്‍കി സഹായിച്ചു. മങ്കട കേന്ദ്രമഹല്ല് മസ്ജിദ് പ്രസിഡന്റും യതീംഖാന വൈസ് പ്രസിഡന്റുമായിരുന്നു. ടൌണില്‍ എ. സൈതാലി ആന്റ് സണ്‍സ് എന്ന പേരില്‍ 40 വര്‍ഷത്തോളം സ്റേഷനറി കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്ലത്വീഫ്, ഹുസൈന്‍അലി, അബ്ദുല്‍ഗഫൂര്‍, അബ്ദുസമദ്, സുഹ്റ.
ഹംസ കടന്നമണ്ണ


ഷഹര്‍ബാന്‍
തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് വനിതാ ഹല്‍ഖ സെക്രട്ടറിയായിരിക്കെയാണ് എന്റെ പ്രിയ സഹോദരി ഷഹര്‍ബാന്റെ(46) വേര്‍പാട്. കുറ്റിപ്പുറം വനിതാ സമ്മേളനത്തിന് കൂടുതല്‍ സഹോദരിമാരെ ഈ ഹല്‍ഖയില്‍നിന്ന് പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് അവരുടെ ശ്രമഫലമായിരുന്നു. വനിതാ ഖുര്‍ആന്‍ സ്റഡിസെന്റര്‍ കുറെകാലമായി നടന്നിരുന്നത് ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു. ഭര്‍ത്താവ് പ്രസ്ഥാന പ്രവര്‍ത്തകനാണ്. അനീഷ്, അഫ്സല്‍, ഫെബി എന്നിവര്‍ മക്കള്‍.
സക്കീന മുഹമ്മദ്കുട്ടി
പുന്നയൂര്‍ക്കുളം


വി. കുഞ്ഞഹമ്മദ് മാസ്റര്‍

മലപ്പുറത്തെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു വി. കുഞ്ഞഹമ്മദ് മാസ്റര്‍. 1954-56ല്‍ മലപ്പുറത്ത് ടി.ടി.സി ആരംഭിച്ചപ്പോള്‍ ആദ്യബാച്ചില്‍ ചേര്‍ന്നു. ഖുത്തുബാത്തും പ്രബോധനവും വായിച്ചാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്.
1955ല്‍ മലപ്പുറം കോട്ടപ്പടിയില്‍ അല്‍മദ്റസത്തുല്‍ ഇസ്ലാമിയ സ്ഥാപിതമായി. മദ്റസക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ വി. കുഞ്ഞഹ്മദ് സാഹിബ് സെക്രട്ടറിയായി. 1956 നവംബറില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഇശാഅത്തുല്‍ ഇസ്ലാം സംഘം രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി. പ്രദേശത്ത് 31 അംഗ ഹംദര്‍ദ് ഹല്‍ഖ രൂപീകരിച്ചപ്പോള്‍ കുഞ്ഞഹമ്മദ് മാസ്റര്‍ തന്നെയായിരുന്നു അതിന്റെയും സെക്രട്ടറി.
കിഴക്കനേലയില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറുല്‍ ഇസ്ലാം മദ്റസയിലും അംഗമായിരുന്നു. നൂറുല്‍ ഇസ്ലാം മദ്റസക്കു കീഴില്‍ മദ്റസത്തുല്‍ ബനാത്തും തുടങ്ങി. 1989ല്‍ ഫലാഹിയാ അസോസിയേഷന്‍ രൂപീകൃതമായി. കുഞ്ഞഹ്മദ് സാഹിബ് ഫലാഹിയാ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ജ.ഇ പ്രാദേശിക അമീര്‍, ജില്ലാസമിതിയംഗം, ഏരിയാ ഓര്‍ഗനൈസര്‍, പ്രാദേശിക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലിം പരിപാലന സംഘം അംഗം, ഇസ്ലാമിക സാംസ്കാരിക സമിതിയംഗം, മലപ്പുറം ഇസ്ലാമിക സാംസ്കാരിക സമിതിയംഗം, മലപ്പുറം ഇസ്ലാമിക് സെന്റര്‍ അംഗം തുടങ്ങിയ നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യയും 7 ആണ്‍മക്കളും 8 പെണ്‍മക്കളുമുണ്ട്.
എ.എ അബൂബക്കര്‍ മലപ്പുറം


എം. മൊയ്തു
തിരൂര്‍ കട്ടച്ചിറ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു എം. മൊയ്തുസാഹിബ്(71). നാല്‍പത് വര്‍ഷം മുമ്പ് പാലക്കാട് ബീഡി തെറുപ്പുകാരനായി ജീവിതം തുടങ്ങുമ്പോഴുണ്ടായ പ്രസ്ഥാന ബന്ധം അവസാനകാലം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു.
അദ്ദേഹം ചെന്നെത്താത്ത ഒരു ഇടവും ഈ പ്രദേശത്ത് ഉണ്ടാവാന്‍ സാധ്യതയില്ല. ആരെയും കൂസാത്ത പ്രകൃതവും ഇസ്ലാമിക പ്രവര്‍ത്തനത്തിന് നീക്കിവെച്ച ജീവിതവും, അതായിരുന്നു ആ കര്‍മയോഗി.
ടി. അബൂബക്കര്‍ കട്ടച്ചിറ


പി.എം അബ്ദുല്ല
ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഏരിയ പൂച്ചാക്കല്‍ പ്രദേശത്ത് ഹാജിസാഹിബിന്റെ കാലത്ത് തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പി.എം അബ്ദുല്ലാ സാഹിബ്. ആദ്യകാലങ്ങളില്‍ കുടുംബങ്ങളില്‍നിന്നും നാട്ടില്‍ നിന്നും പലവിധ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എസ്.എ റഷീദ് മദീനിയുള്‍പ്പെടെ ആറ് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. മക്കളെല്ലാം പ്രസ്ഥാനത്തിന്റെ സഹയാത്രികരാണ്.
എം.പി മുഹമ്മദ്കുട്ടി തൃച്ചാറ്റുകുളം

+++++++++++++++++++++++++

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly