Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>സാമൂഹികം

ചോദ്യങ്ങള്‍ കുറ്റമാകുന്ന കാലം
ശബ്നം ഹശ്മി
ഇന്ത്യയാകെ ശാന്തി തുളുമ്പുകയാണ്; മുസ്ലിം പെണ്ണുങ്ങള്‍ക്ക്
വേണ്ടി തോരാ കണ്ണീരു വാര്‍ത്ത കോണുകളില്‍ നിന്നാണ് ആഘോഷാരവങ്ങളുയരുന്നത്. അവര്‍ക്കിപ്പോള്‍ ഇന്ത്യ ഒരു സഹിഷ്ണുതാ രാജ്യമാണ്; കാര്‍ക്കശ്യമില്ല, കുറ്റങ്ങളില്ല, വെറുപ്പില്ല! മക്കള്‍ക്ക് നേരാംവണ്ണം അന്നം കിട്ടാന്‍ പാടുപെടുന്ന ആ പാവം മുസ്ലിമിനെ അവര്‍ പൊടുന്നനെ ഓര്‍ത്തിരിക്കുകയാണ്. അവര്‍ വിധിപ്രഖ്യാപനത്തെ താലോലിക്കുന്നു, സര്‍ക്കാറിനെ പുകഴ്ത്തുന്നു, ചിലര്‍ ആ മൂന്ന് ജഡ്ജിമാര്‍ക്കും ഭാരത രത്ന ശുപാര്‍ശ നടത്തുന്നതിലേക്കുവരെയുമെത്തിയിരിക്കുന്നു.
മുസ്ലിം സമൂഹം ഏറെ കൌശലത്തോടെയും തന്ത്രത്തോടെയും, രണ്ടാംകിട പൌരന്മാരായി താഴ്ത്തപ്പെട്ടിരിക്കുകയാണ്. അതായത്, അവര്‍ കൈകൂപ്പി ഓഛാനിച്ച് 'നാഥാ! നീ എത്ര കൃപാലു; നീ ഹിന്ദുത്വ ബ്രിഗേഡിന് അനുകൂലമായി വിധിപറഞ്ഞുകൊണ്ട് ഞങ്ങളുടെ വീടകങ്ങള്‍ ആക്രമിക്കപ്പെടുന്നതും കത്തിച്ചുകളയുന്നതും തടഞ്ഞല്ലോ'എന്നു പറയേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന നാടകം രാജ്യത്തുടനീളമുള്ള മുസ്ലിംകളെ ഭീതിതരാക്കിയിരിക്കുകയാണ്. മാതാപിതാക്കള്‍ മക്കളെ ഹോസ്റലുകളില്‍ നിന്ന് തിരിച്ചു വിളിച്ചു. ഗുജറാത്തിലെ ഗ്രാമങ്ങളായ ഗ്രാമങ്ങളൊക്കെ കുടിയൊഴിഞ്ഞുപോയി. മധ്യപ്രദേശില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ആരായാനും അഭയകേന്ദ്രങ്ങള്‍ തിരയാനുമൊക്കെ ബീഹാറില്‍ നിന്നും മാതാക്കള്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു. മുസ്ലിംകളെ ആക്രമിക്കാനായി രാജസ്ഥാനിലെ ഗോത്രവര്‍ഗങ്ങളുടെ മനസ്സിളക്കപ്പെട്ടിരുന്നു. ഒറീസ, കര്‍ണാടക, കേരള, ഗോവ....... വാര്‍ത്തകള്‍ നിരന്തരം പ്രസരിക്കപ്പെടാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? കുത്തക മാധ്യമങ്ങളിലെ പഞ്ചനക്ഷത്ര പത്രപ്രവര്‍ത്തകര്‍ക്ക്, തീര്‍ച്ചയായും ഈ വാര്‍ത്തകള്‍ ലഭിക്കുകയില്ല.
നിയമവും വ്യവസ്ഥയും പരിപാലിക്കുകയാണ് സര്‍ക്കാറിന്റെയും സ്റേറ്റിന്റെയും പ്രാഥമിക ഉത്തരവാദിത്വം. പക്ഷേ, കഷ്ടമെന്നു പറയട്ടെ, മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷകരെന്നും മുന്നണികളെന്നും സ്വയം കരുതുന്ന പാര്‍ട്ടി തന്നെ -അതേ പാര്‍ട്ടി തന്നെയാണ് ലിബര്‍ഹന്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊതുസമക്ഷത്തില്‍ നിന്നും സമര്‍ഥമായി പൂഴ്ത്തി വെച്ചത്- ആര്‍എസ്.എസ്സിനെ ശാന്തി സംരക്ഷണമേല്‍പിക്കുന്ന ഈ പുതിയ ഫോര്‍മുലക്ക് മൌനാനുവാദം നല്‍കിയിരിക്കുകയാണ്. നന്ദിയുള്ളവരാവുകയല്ലാതെ വേറെയെന്താണ് മുസ്ലിം സമുദായം ചെയ്യേണ്ടത്? കാരണം അവരുടെ വീടുകള്‍ ആക്രമിക്കപ്പെടാതെയും കുട്ടികള്‍ കൊല്ലപ്പെടാതെയുമിരുന്നില്ലേ?
വിധിയെങ്ങാനും തിരിച്ചായിരുന്നെങ്കില്‍, ഈ മാതിരി ശാന്തി കിട്ടുമായിരുന്നോ? സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഈ ഗവണ്‍മെന്റ് ഇത്ര ചുറുചുറുക്കും ആത്മാര്‍ഥതയും കാണിക്കുമായിരുന്നോ? എന്തൊരു തരം സമാധാനത്തെ കുറിച്ചാണിപ്പോള്‍ സംസാരിക്കുന്നത്? ഈ പത്രപ്രവര്‍ത്തകരുടെ ആയുസ്സിലെന്നെങ്കിലും മുസ്ലിം സമുദായം ത്രിശൂലവും വാളുമേന്തി തെരുവിലിറങ്ങിയിട്ടുണ്ടോ?
ഗുജറാത്തിലിപ്പോള്‍ സമാധാനമാണ് പുലരുന്നത്. 2002-നു ശേഷം, സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചവര്‍ക്കും ശാന്തി കാംക്ഷിച്ചവര്‍ക്കും
നിയമപരമായ എല്ലാ പരാതികളും (നിയമപരമായ കേസുകള്‍) പിന്‍വലിക്കേണ്ടിവന്നു. കുറെയധികം ജനങ്ങള്‍ ഇമ്മാതിരി ശാന്തിയിലാണ് ജീവിക്കുന്നത്. എല്ലാ ദിവസവും അവര്‍, സ്വന്തം പെണ്‍മക്കളെ ബലാത്സംഗം ചെയ്തവരെയും കൊന്നവരെയും കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ, 'എന്തിനാ ഗുജറാത്തിനെ കുറിച്ച് ഈ വാഗ്ഘോഷങ്ങളൊക്കെ? നമ്മുടെ മാധ്യമ സൂഹൃത്തുക്കള്‍ ഒരുപാട് തവണ പറഞ്ഞതല്ലേ, അവര്‍ക്ക് ഗുജറാത്ത് കഥകള്‍ മടുത്തിരിക്കുന്നു എന്ന്.'
നമ്മടെ രാജ്യത്ത് അഭിമാനഹത്യ(വീിീൃ സശഹഹശിഴ) ഒരു വിശ്വാസമാണ്, സതി ഒരു വിശ്വാസമാണ്, ആണ്‍കുട്ടിയെ ഗര്‍ഭം ചുമക്കുക എന്നതുവരെ വിശ്വാസത്തിന്റെ പ്രശ്നമാണ്. സമാധാനത്തെ വിലക്ക് കൊടുത്ത് ഇങ്ങനെ എത്ര വിശ്വാസങ്ങളെയാണ് സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പോകുന്നത്? അതിന് നമ്മുടെ വരും തലമുറ എന്തു വില കൊടുക്കേണ്ടി വരും?
ഇന്ത്യന്‍ ഭരണഘടന വിശ്വാസത്തിനുവേണ്ടി പരിത്യജിക്കപ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, ചോദ്യങ്ങളുന്നയിക്കുന്നത് ഇപ്പോള്‍ ഒരു കുറ്റകൃത്യമാണ്. ഭരണഘടനയെയും നിയമത്തെയും ചൊല്ലി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍, ഒരു ആക്ടിവിസ്റിനു പകരം, 'മുസ്ലിം മതമൌലികവാദി' എന്നായിരിക്കും നിങ്ങള്‍ വിളിക്കപ്പെടുക.


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly