>>വിശകലനം
മീഡിയാ വിദ്വാന്മാരുടെ കര്‍സേവ
നിവേദിത മേനോന്‍
അയോധ്യാ വിധി നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ ഭാവി പ്രതീക്ഷകള്‍ക്കും ഏല്‍പിക്കുന്ന ആഘാതങ്ങളെക്കുറിച്ചോര്‍ത്ത് തരിച്ചിരിപ്പാണ് ഞാന്‍. മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന മഹാ വിദ്വാന്മാരൊക്കെ ഒന്നിന് പിറകെ ഒന്നായി, എത്തിച്ചേര്‍ന്നിട്ടുള്ള 'പക്വമായ ഒത്തുതീര്‍പ്പി'നെക്കുറിച്ച് വാചാലമാകുമ്പോള്‍ എന്റെ അമര്‍ഷം വര്‍ധിക്കുന്നു. ഉദാഹരണത്തിന് പ്രതാപ് ഭാനു മേത്ത എന്ന മീഡിയാ വിദ്വാന്റെ പ്രസ്താനകള്‍ നോക്കൂ. "ഈ ലക്ഷ്യത്തിന് വേണ്ടി അതിനെ രാമന്റെ ജന്മസ്ഥലമായി കാണുന്നത് മതത്തെ അരാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ്'' എന്നാണ് അദ്ദേഹം പറയുന്നത്.
ഭൂമി ആര്‍ക്ക് എന്നതായിരുന്നല്ലോ തീരുമാനിക്കേണ്ടിയിരുന്ന കാര്യം. അതിനെ രാമന്റെ ജന്മസ്ഥലമായി പരിഗണിച്ചാല്‍ അതെങ്ങനെയാണ് മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പ്പെടുത്തലാവുക? ദൈവത്തെ തന്നെ ഒരു ഭൂമി തര്‍ക്കത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. മതത്തിന്റെ അരാഷ്ട്രീയവത്കരണം പിന്നെ എങ്ങനെ സംഭവിക്കാനാണ്!
"രാമന്‍ എന്നത് വിശ്വാസമോ യുക്തിയോ, മിത്തോ ചരിത്രമോ, സംഭവ്യമോ കാലാതീതമോ, യാഥാര്‍ഥ്യമോ നിലനിന്നിട്ടില്ലാത്തതോ എന്നൊക്കെയുള്ളത് ചര്‍ച്ചക്ക് വിധേയമാക്കാം. പക്ഷേ, ആ ചര്‍ച്ചകള്‍ക്കൊന്നും ഇന്ത്യന്‍ സമൂഹത്തെ സവിശേഷമാക്കുന്ന ആത്മബോധത്തിന്റെ ധാരകളെ തള്ളിക്കളയാനാവില്ലെന്ന കാര്യം കോടതി തിരിച്ചറിഞ്ഞതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.''
പ്രതാപ് പറയുന്ന ഈ 'ഇന്ത്യന്‍ ആത്മബോധം' എന്താണ്? ഭൂമിയുടെ ഒരു നിര്‍ണിത സ്ഥലത്ത് ദൈവസാന്നിധ്യം പരിമിതമായിരിക്കുന്നു എന്ന വിശ്വാസത്തെ അമ്പരപ്പോടെ കാണുന്ന ബ്രഹ്മ സമാജികളും എന്റെ അമ്മയെപ്പോലുള്ള സനാതനി ഹിന്ദുക്കളും ഈ 'ഇന്ത്യന്‍ സ്വത്വ'ത്തില്‍ പെടുമോ? ക്ഷേത്രമുണ്ടാക്കാന്‍ മാത്രമായി സ്ഥാപിതമായ ഒന്നല്ലേ രാമജന്മഭൂമി ന്യാസ് എന്ന ട്രസ്റ്. അതിലെ മിക്കവരും ഉത്തരേന്ത്യന്‍ സാധു-സന്ദു-മഹന്ദുക്കളോ വി.എച്ച്.പി-ബി.ജെ.പി അംഗങ്ങളോ ആണ്. ഇവരാണോ 'ഇന്ത്യന്‍ ആത്മബോധ'ത്തെ പ്രതിനിധീകരിക്കുന്നത്?
"(മതത്തിന്റെ) അവകാശവാദങ്ങളെ രാഷ്ട്രത്തിന്റെ സെക്യുലര്‍ സ്വഭാവം അപകടപ്പെടുത്താതെ തന്നെ കോടതി ഉള്‍ക്കൊള്ളുന്നതായാണ് തോന്നിയിട്ടുള്ളത്. തനി വിശുദ്ധന്മാരെ ഇത് തൃപ്തിപ്പെടുത്തണമെന്നില്ല. പക്ഷേ, സെക്യുലരിസത്തെ ശക്തിപ്പെടുത്താനുള്ള യുക്തിസഹമായ രീതിയല്ല ഇത് എന്നും പറയാന്‍ കഴിയില്ല.''
'മതം' എന്നതില്‍ പെടുത്താവുന്ന വിഭാഗങ്ങളുടെയൊക്കെ വീക്ഷണങ്ങള്‍ കോടതി ഉള്‍ക്കൊണ്ടിട്ടുണ്ടോ? സുന്നികളുടെ, പൊതുവെ മുസ്ലിംകളുടെ അവകാശവാദങ്ങള്‍ പരിഗണിക്കപ്പെട്ടോ? ഇല്ലല്ലോ. ഹിന്ദുക്കളിലെ ശക്തമായ ഒരു വിഭാഗത്തെ അംഗീകരിക്കുന്നത് എങ്ങനെ സെക്യുലരിസത്തെ ശക്തിപ്പെടുത്തലാവും? അത്ഭുതങ്ങളുടെ ലോകത്തെ ആലീസിനെപ്പോലെ അന്തംവിട്ടു നില്‍ക്കുകയാണ് ഞാന്‍.
ഭൂമി തര്‍ക്കത്തില്‍ 'ആത്യന്തിക നിലപാടിലേക്ക് പോകുന്നത് ഏതൊരു വിഭാഗവും ചെയ്യുന്ന അബദ്ധമായിരിക്കും' എന്നും പ്രതാപ് പറയുന്നുണ്ട്. 'ഏതൊരു വിഭാഗവും' എന്ന പ്രയോഗം സുന്നി വഖ്ഫ് ബോര്‍ഡിനെക്കുറിച്ചാണ്. കാരണം കേസിലെ കക്ഷികളായ ന്യാസോ അഖാരയോ കോടതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ തങ്ങള്‍ക്ക് കിട്ടണം എന്ന് അവകാശപ്പെടാന്‍ സാധ്യതയില്ല. കിട്ടിയതിനേക്കാള്‍ കൂടുതല്‍ വേണമെന്ന് അവകാശപ്പെടുന്നത് 'സ്വത്തിന്റെ പിന്നാലെയുള്ള പരക്കം പാച്ചലായേ കാണാന്‍ കഴിയൂ' എന്നും പ്രതാപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപ്പോള്‍ രാമജന്മഭൂമി ന്യാസ് സ്വത്തില്‍ അവകാശമുന്നയിച്ചാല്‍, അത് ദൈവത്തില്‍ വരെ ചെന്നെത്തുന്ന ഉയര്‍ന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍; സുന്നി വഖ്ഫ് ബോര്‍ഡാണ് നിയമപരമായി അതിന് കിട്ടേണ്ട അവകാശത്തിന് വേണ്ടി വാദിക്കുന്നതെങ്കില്‍, അത് സ്വത്തിന് വേണ്ടിയുള്ള അവിഹിതമായ ഇടപെടല്‍!
(ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് റീഡറാണ് ലേഖിക).