ഖുര്‍ആന്‍ നന്മയിലേക്ക് നയിക്കുന്നു - അല്‍ഫോണ്‍സ് കണ്ണന്താനം
കോട്ടയം: ഖുര്‍ആന്‍ സ്റഡിസെന്റര്‍ കേരളയുടെ 12-ാമത് സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളില്‍ നടന്നു. ജ.ഇ കേരള അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ ഡയറക്ടര്‍ വി.കെ അലി അധ്യക്ഷത വഹിച്ചു.
'ഖുര്‍ആനിലെ സ്ത്രീ' എന്ന വിഷയത്തില്‍ വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം കെ.എം സുലൈഖ ക്ളാസെടുത്തു. ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.പി അബ്ദുല്‍ഖാദര്‍ സ്വാഗതവും എച്ച്. ശഹീര്‍ മൌലവി സമാപനവും നിര്‍വഹിച്ചു.
ഖുര്‍ആനിലോ ബൈബിളിലോ ഗീതയിലോ ഏതില്‍ വിശ്വസിച്ചാലും അതനുസരിച്ച് ജീവിക്കാനുള്ള ആര്‍ജവം ജനങ്ങള്‍ കാണിക്കണം. അന്ധകാരത്തില്‍നിന്ന് ജനങ്ങളെ നന്മയുടെ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നതില്‍ ഖുര്‍ആന്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് അവാര്‍ഡ് ദാന സെഷനില്‍ അവാര്‍ഡ് സമര്‍പ്പണം നടത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ പറഞ്ഞു.
ഇസ്ലാം മതവിശ്വാസികള്‍ അവസാന വേദഗ്രന്ഥമായി കരുതുന്ന ഖുര്‍ആന്‍, ബൈബിള്‍ തുടങ്ങിയ വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നു എന്നത് ഖുര്‍ആന്റെ മാറ്റ് കൂട്ടുന്നുവെന്ന് ആശംസയര്‍പ്പിച്ച് സംസാരിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ വികാരി റവ. ഫാ. ജോര്‍ജ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിംകളും ആത്മസഹോദരങ്ങളാണെന്നും ഈ സാഹോദര്യം നിലനിര്‍ത്താന്‍ ഖുര്‍ആന്‍ പഠനം സഹായിക്കട്ടെയെന്നും പാലാ ഗുരുസ്ഥല ധര്‍മ വിദ്യാലയം കാര്യദര്‍ശി ജെ.കെ ശിഷ്യദേവ് പറഞ്ഞു.
പരീക്ഷയില്‍ റാങ്ക് നേടിയ ഡോ. വി.കെ അമീനാ ബീവി(എറണാകുളം) സംസാരിച്ചു. ഇവര്‍ 62-ാം വയസ്സിലാണ് സ്റഡിസെന്റര്‍ വിദ്യാര്‍ഥിയായത്. 68-ാം വയസ്സില്‍ പരീക്ഷ എഴുതി. ഇപ്പോള്‍ എറണാകുളത്ത് ഗൈനക്കോളജിസ്റായി പ്രാക്ടീസ് ചെയ്യുന്നു.
അര്‍ഥം ഗ്രഹിക്കാത്ത ആളുകള്‍ക്ക് പോലും കാതിന് ഇമ്പമാകുന്ന പാരായണ ശൈലിയാണ് ഖുര്‍ആന്റേതെന്നും അത് കേള്‍ക്കുന്നത് പോലും ദൈവത്തിന്റെയടുത്ത് പുണ്യകരമായ പ്രവൃത്തിയാണെന്നും ആശംസയര്‍പ്പിച്ച ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് വി.എച്ച് അലിയാര്‍ മൌലവി അല്‍ ഖാസിമി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ശൂറാംഗം ഹൈദരലി ശാന്തപുരം അധ്യക്ഷത വഹിച്ചു. മൌലവി ജമാലുദ്ദീന്‍ മങ്കട സമാപനവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ജ.ഇ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.എ ബഷീര്‍ ഫാറൂഖി സ്വാഗതം പറഞ്ഞു.
ജ.ഇ ഇടുക്കി, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരായ ഷാജി ആലപ്ര, ടി.കെ സെയ്തുമുഹമ്മദ്, സോളിഡാരിറ്റി പത്തനംതിട്ട, കോട്ടയം ജില്ലാ പ്രസിഡന്റുമാരായ ടി.എച്ച് റഷീദ്, പി.എസ് അഷ്റഫ്, പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ.വൈ ഷജീന (എറണാകുളം), എം.വി അബ്ദുല്ല (കണ്ണൂര്‍), ഫാത്തിമക്കുട്ടി(മലപ്പുറം), സി.പി ജബീന (കണ്ണൂര്‍), സി.പി ഷമീദ (കണ്ണൂര്‍), പി.കെ ആഇശ(എറണാകുളം), കെ. ബദറുന്നിസ (തൃശൂര്‍), പി. റസിയ (മലപ്പുറം), ഫാത്തിമ അഷ്റഫ് (തൃശൂര്‍), വി. താഹിറ (കോഴിക്കോട്), കെ.സി രഹ്നാബീവി (കണ്ണൂര്‍), കെ.എം ഖദീജ (മലപ്പുറം), കെ.സി സഫിയ (തൃശൂര്‍), വി.എസ് ഹഫ്സത്ത് (തൃശൂര്‍), കെ. ആഇശ (കോഴിക്കോട്), ആര്‍.വി ഹഫ്സ മുഹമ്മദ് കുഞ്ഞി (തൃശൂര്‍), ഡോ. വി.കെ അമീനാ ബീവി (എറണാകുളം), എസ്. സീനത്ത് ബാനു (എറണാകുളം), കെ.ടി റഷീദ (മലപ്പുറം) തുടങ്ങിയവരാണ് സ്റഡിസെന്റര്‍ സംസ്ഥാന തലത്തില്‍ നടത്തിയ പരീക്ഷയില്‍ റാങ്ക് നേടിയവര്‍.
തയാറാക്കിയത്: അന്‍വര്‍ ബാഷ