പാരിലെങ്ങുമാത്മദാഹം നനക്കുവാന്‍
പാര്‍ത്തിരിക്കുവോര്‍ക്കാത്മഹര്‍ഷമായ്
സഹനോഷ്ണത്യാഗസമരാഹ്വാനമായ്
സമാഗതമായ് പുണ്യറമദാന്‍ മാസം
പാകപ്പെടുത്തിവെച്ചീടുക മനസ്സിലെ
പാപക്കുത്തുകളടിഞ്ഞുമുറ്റിയ
കൂരിരുള്‍ പിളര്‍ന്നെടുത്തുമാറ്റുക
കോരിയെടുക്കാമാത്മസായൂജ്യം
കാതുകള്‍ ചെമ്മെ തുറന്നുവെക്കുകില്‍
നേരുകള്‍ വന്നു വിളിച്ചുണര്‍ത്തീടും
നന്മകള്‍ വിതച്ച് മേന്മകള്‍ കൊയ്തിടും
വിളവുകള്‍ നാളേക്കൊരുക്കൂട്ടിവെക്കാം
ഉദരഭൃത്യരാകാതിരിക്കുകെന്നാകില്‍
ഉദാരഹൃത്തരായ് വഴിമാറി നടന്നിടാം
പശിതാപമറിയുകില്‍ സോദരസ്നേഹമായ്
പരിലസിച്ചീടാം പാരിന്‍ പ്രകാശമായ്
നശ്വരജൈവദാഹങ്ങള്‍ ബലിനല്‍കി
ആത്മവിശപ്പില്‍ വിളിക്കുത്തരമേകുകി-
ലനശ്വരമോക്ഷതണലായ് മാറിടും.