Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വാര്‍ത്തകള്‍ / ദേശീയം


മദ്റസ- സംസ്കൃത അധ്യാപകരുടെ സംയുക്ത റാലി

 

 

 
 



ശമ്പള വര്‍ധനവും മറ്റു ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സര്‍ക്കാര്‍ എയ്ഡഡ് മദ്റസാധ്യാപകരും സംസ്കൃതാധ്യാപകരും സംയുക്തമായി ബീഹാര്‍ നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി. 'മദ്റസ-സന്‍സ്കൃത് ശിക്ഷക് സംയുക് മോര്‍ച്ച'യാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇരു വിഭാഗം അധ്യാപകരുടെയും ശമ്പളം സ്കൂള്‍ -കോളേജ് അധ്യാപകരുടേതിന് തുല്യമാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുകൂലമായ നടപടികള്‍ എടുക്കുമെന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മോര്‍ച്ചയുടെ പ്രസിഡന്റ് സാഹിമുറഹ്മാനും സെക്രട്ടറി ശിവ്കാന്തുമാണ്. 4000 സംസ്കൃത അധ്യാപകരും 9000 മദ്റസാധ്യാപകരും മോര്‍ച്ചയിലുണ്ട്.
സാമൂഹിക ആരോഗ്യ പദ്ധതി മുന്നോട്ട്
ഝാര്‍ഖണ്ഡിലെ യുനൈറ്റഡ് മില്ലി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2009 ഫെബ്രുവരിയില്‍ ആരംഭിച്ച സാമൂഹിക ആരോഗ്യ പദ്ധതി പുരോഗമിക്കുന്നു. പൊതുവില്‍ ആരോഗ്യ സംവിധാനം ദുര്‍ബലമായ മേഖലകളില്‍ സാമാന്യ വിദ്യാഭ്യാസം നേടിയ യുവതീ-യുവാക്കള്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കി സാമൂഹിക ആരോഗ്യ പരിപാലനത്തിന് ശ്രമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2009 ഫെബ്രുവരിയില്‍ റാഞ്ചിയില്‍ ഒരു ദ്വിദിന സാമൂഹിക ആരോഗ്യ ശില്‍പശാല നടത്തിയായിരുന്നു ഇതിന് തുടക്കം കുറിച്ചത്. 120 യുവതീ യുവാക്കള്‍ പങ്കെടുത്ത ശില്‍പശാലയില്‍ കേരളത്തിലെ എത്തിക്കല്‍ മെഡിക്കല്‍ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പ്രതിനിധികള്‍ അടക്കം പ്രശസ്ത ആക്ടിവിസ്റുകള്‍ പങ്കെടുത്തിരുന്നു.
ഝാര്‍ഖണ്ഡിലെ പ്രധാന മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് യുനൈറ്റഡ് മില്ലി ഫോറം. അര്‍ശദ് അജ്മല്‍, ജ.ഇ ഝാര്‍ഖണ്ഡ് അമീര്‍ ഡോ. ഹസന്‍ റസ തുടങ്ങിയവരാണ് ഫോറത്തിനു പിന്നിലുള്ള ചാലകശക്തികള്‍.
പുതിയ മുസ്ലിം ലീഗ്
രൂപവത്കരിച്ചു

യഥാര്‍ഥ മുസ്ലിം ലീഗാണെന്ന് അവകാശപ്പെട്ട് പുതിയ പാര്‍ട്ടി നിലവില്‍ വന്നു. ഇന്ത്യന്‍ മുസ്ലിം ലീഗ് (ഐ.എം.എല്‍) എന്നാണ് പാര്‍ട്ടിയുടെ പേര്. ബാസിര്‍ അഹ്മദാണ് ദേശീയ പ്രസിഡന്റ്. സയ്യിദ് ഷാജിക് മിയ ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്, ദല്‍ഹി ഘടകങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. "ഇ. അഹ്മദ് ദേശീയ പ്രസിഡന്റാണെന്നവകാശപ്പെടുന്ന പാര്‍ട്ടി 'മുസ്ലിം ലീഗ് കേരള സ്റേറ്റ് കമ്മിറ്റി' എന്നാണ് ഇലക്ഷന്‍ കമീഷനില്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരമൊരു സംസ്ഥാന പാര്‍ട്ടി എങ്ങനെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗാവുന്നതും അതിന് ദേശീയ പ്രസിഡന്റ് ഉണ്ടാവുന്നതും?'' പുതിയ മുസ്ലിം ലീഗിന്റെ അധ്യക്ഷന്‍ ചോദിക്കുന്നു. ഈ വൈരുധ്യത്തിനെതിരെയാണ് തങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ടീച്ചേഴ്സ് അസോസിയേഷന്‍ സമ്മേളനം
ആള്‍ ഇന്ത്യാ ഐഡിയല്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എ.ഐ.ഐ.ടി.എ) ദേശ വ്യാപകമായി നടത്തുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ അധ്യാപക സമ്മേളനം നടത്തി. 'ആധുനിക വിദ്യാഭ്യാസ വ്യവസ്ഥയും അധ്യാപകരും' എന്നതായിരുന്നു തലക്കെട്ട്.
അബ്ദുല്‍ ജലീല്‍ കാമ്പയിന്‍ വിശദീകരിച്ചു. ജ.ഇ മഹാരാഷ്ട്ര അമീര്‍ എഞ്ചി. നാസര്‍ മുഹമ്മദ് മദ്ഊ, ഡോ. ബദ്റുല്‍ ഇസ്ലാം, പ്രഫ. അനീത ചുഷ്തി, അബ്ദുല്‍ ബാരി മുഅ്മിന്‍ സംബന്ധിച്ചു.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly