ഇതൊക്കെയാണ് ചുകപ്പിന്റെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍ ഫ്യൂഡല്‍ക്രമം ഇപ്പോഴും പിടിമുറുക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യവസ്ഥാപിത കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഒട്ടും തളിര്‍ക്കാതെ പോയതെന്തുകൊണ്ട്? ഈ ചോദ്യമൊന്നും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടം പിടിച്ചു കാണാറില്ല. അനുകൂല ഘടകങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഇടതിന് അവയൊന്നും തുണയാകാതെ പോയി എന്നത് അങ്ങനെയങ്ങ് അവഗണിക്കാവുന്ന ഒന്നാണോ? എം.സി.എ നാസര്‍ ശാസ്ത്രമെന്ന ചര്‍ച്ച് ശാസ്ത്രം ബഹുത്വത്തെ അംഗീകരിച്ചിരുന്നു. പക്ഷേ, ഇന്നത്തെ സംഘടിത ശാസ്ത്രരംഗത്ത് ഒരു ശാസ്ത്രജ്ഞന്റെ വ്യക്തിത്വവും സംരക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ഇസ്രയേലീ ശാസ്ത്രജ്ഞന്‍ വെനൂനുവിനെ ഓര്‍ക്കുക. സംഘടിത ശാസ്ത്രം, നിക്ഷിപ്ത താല്‍പര്യം കാത്തുരക്ഷിക്കുന്ന ഒരു ചന്തയായിരിക്കുന്നു. സംഘടിത മതകീയ സംരംഭങ്ങള്‍ വഴിതെറ്റിയ പോലെത്തന്നെ. ഡോ. കെ. അഹ്മദ് അന്‍വര്‍ ലേഖനം ദിശ തെറ്റുന്ന സമുദായ നേതൃത്വം ദിശ നിര്‍ണയിക്കുന്നേടത്ത് സമുദായ നേതൃത്വം കാണിക്കുന്ന അശ്രദ്ധയാണ് സമുദായം വഴിമാറി നടക്കുന്നതിന്റെ പ്രധാന കാരണം. സംഘടനകള്‍ തന്നെ സമുദായത്തിനകത്ത് തീവ്രവാദികളെ കണ്ടെത്തി അവതരിപ്പിക്കാന്‍ ആവേശം കാണിക്കുമ്പോള്‍, ഈ ഗൂഢാലോചനയുടെ നിര്‍മാതാക്കള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന സാമാന്യബോധം പോലും മുസ്ലിം സംഘടനാ നേതൃത്വത്തിന് ഇല്ലാതെ പോവുകയാണ്. ഹമീദ് വാണിമേല്‍ ഇസ്ലാമിക നവോത്ഥാനം വെല്ലുവിളികള്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ വക്താക്കള്‍ ഭൂമിയില്‍, സ്വാതന്ത്യ്രത്തിന്റെയും ശൂറയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണതയോടെയും ഊട്ടിയുറപ്പിക്കാന്‍ പ്രയത്നിക്കേണ്ടതുണ്ട്. സ്വേഛാധിപത്യത്തെ എതിര്‍ക്കുന്ന, മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്ന എല്ലാവരുമായും, അവര്‍ ഏതു മതക്കാരാവട്ടെ, സഹകരിച്ചു പ്രവര്‍ത്തിക്കണം; മുസ്ലിം ലോകത്തിനകത്തു മാത്രമല്ല പുറത്തും അതാണ് ചെയ്യേണ്ടത്. റാശിദുല്‍ ഗനൂശി വിവ: ഡോ. അബ്ദുസ്സലാം വാണിയമ്പലം മുഖക്കുറിപ്പ് എന്നിട്ടും മുന്നാക്ക സംവരണമോ? ചോദ്യോത്തരം/മുജീബ് - കള്ളക്കഥകള്‍ ആരുടേത്? സമകാലിക മലയാളം വാരിക മുഖപ്രസംഗത്തിന് (2009 ഡിസംബര്‍ 25) മറുപടി - തീവ്രവാദം ഉടലെടുക്കുന്നത് - ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പുരോഗമനപരം!
സ്ഫോടനഭീകരതയില്‍ സംഘ്പരിവറിന്റെ പങ്ക് - 2 മാലേഗാവിലെ സ്ഫോടന പരമ്പര മാലേഗാവിലെ ശക്തമായ സാമ്രാജ്യത്വവിരുദ്ധതയും, ഇടക്ക് കലാപങ്ങളുണ്ടാകാറുണ്ടെങ്കിലും ആപേക്ഷികമായി അവിടെ നിലനില്‍ക്കുന്ന സാമുദായിക സൌഹാര്‍ദവും, മുസ്ലിംകള്‍ അനുഭവിക്കുന്ന ചെറിയ തോതിലുള്ള സ്വസ്ഥ ജീവിതവുമാണ് സംഘ്പരിവാറിന്റെ ഹിറ്റ്ലിസ്റില്‍ മാലേഗാവ് ഇടം പിടിക്കാന്‍ കാരണം. സദ്റുദ്ദീന്‍ വാഴക്കാട് മൌദൂദിയും ജനാധിപത്യവും തമ്മില്‍ - 5 ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നാലിന പരിപാടി സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മദ്രാസ് പ്രഭാഷണം സമാപിക്കുന്നു വി.എം ഇബ്റാഹീം നാള്‍വഴികള്‍-5 വളാഞ്ചേരിയിലെ സത്യാന്വേഷണ സംഘം കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം 'ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍' സംഘത്തില്‍നിന്നായിരുന്നു. 'സത്യാന്വേഷികളുടെ സംഘം' എന്നാണതിന്റെ അര്‍ഥം. ആദ്യം തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം രൂപീകരിക്കുകയായിരുന്നില്ല ഹാജിസാഹിബ് ചെയ്തത്. യോഗ്യരായ ഏതാനും പ്രവര്‍ത്തകരെങ്കിലും വളര്‍ന്നുവന്നശേഷം മതി ജമാഅത്ത് ഘടകം ഔദ്യോഗികമായി രൂപീകരിക്കാന്‍ എന്ന് തീരുമാനിച്ച അദ്ദേഹം, ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ രൂപീകരിക്കുകയായിരുന്നു. 1945ല്‍ വളാഞ്ചേരിയിലാണ് ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ സ്ഥാപിക്കപ്പെട്ടത്. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/ സദ്റുദ്ദീന്‍ വാഴക്കാട് ഖുര്‍ആന്‍ ബോധനം സൂറത്ത് ഹൂദ് അധ്യായം 17 മുതല്‍ 19 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍ വാര്‍ത്തകള്‍/ദേശീയം അല്‍ഖൈര്‍ ചാരിറ്റബ്ള്‍ ട്രസ്റ് ബീഹാറില്‍നിന്നൊരു സേവന സംരംഭം വഴിവെളിച്ചം വിനയവും എളിമയും/അബ്ദുല്‍ ജബ്ബാര്‍ കൂരാരി മുദ്രകള്‍ - പ്രഫ. കെ.എ സിദ്ദീഖ് ഹസന് ഇസ്ലാം ഓണ്‍ലൈന്‍ പുരസ്കാരം - മഅ്ദനി പീഡിത സമൂഹത്തിന്റെ പ്രതീകമെന്ന് സലഫി മാസിക - ഹെയ്ത്തി ഭൂകമ്പത്തിന്റെ ഗുണപാഠങ്ങള്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.